കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അലംഭാവമുണ്ടായാല് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗവ്യാപനം കൂടും. ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗവ്യാപനം കൂടിയെന്ന് ആരോഗ്യ മന്ത്രാലയം. ഉയര്‍ന്ന രോഗബാധ നിരക്ക് മൂലം എല്ലാ ജില്ലകളും ആശങ്കയിലാണ്.
സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ ഇനിയും ലക്ഷ്യം കാണണം. രോഗ നിര്‍ണയത്തിന് ഐസിഎംആര്‍ നിര്‍ദേശിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധന തന്നെ വേണം. ഹോം ഐസലേഷന്‍ ജില്ലാ ഭരണകൂടങ്ങള്‍ വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും നിര്‍ദേശം.


