സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ ആശങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെപ്തംബര്‍ 18, 19 തീയതികളില്‍ ഓണ്‍ലൈന്‍ വഴിയാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.
കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 3000ത്തിലധികം പേരാണ് പ്രതിവര്‍ഷം കേരളത്തില്‍ വെച്ച് നടന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിരുന്നത്. സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഉണ്ടാകുന്ന ഏറ്റവും പുതിയ കണ്ടു പിടിത്തങ്ങള്‍ രാജ്യത്തെ സൈബര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പഠിക്കുന്നതിനും അതിനുള്ള സാങ്കേതികത്വം വേഗത്തില്‍ ലഭിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഫറന്‍സ് നടത്തി വരുന്നത്.
ഇന്നവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചുള്ള കിറ്റു ലഭ്യമാകാന്‍ 2500 രൂപ നല്കി രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും: https://india.c0c0n.org/2020/home വെബ്സൈറ്റ് സന്ദര്‍ശിക്കുക.