ഇന്ന് കര്‍ക്കിടവാവ്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്. വര്‍ക്കല, ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പുലര്‍ച്ചയോടെ ബലി തര്‍പ്പണം ആരംഭിച്ചു.
ബലിതര്‍പ്പണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതല്‍ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതല്‍ ആലുവയിലെ 80 ബലിത്തറകളില്‍ വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡും പ്രളയവും മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ വാവുബലി തര്‍പ്പണം പൊതുയിടങ്ങളില്‍ ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ നിങ്ങിയതോടെയാണ് വിപുലമായ സൗകര്യങ്ങള്‍ ദേവസ്വങ്ങള്‍ ഒരുക്കിയത്. ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിരിക്കുന്നത്. മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃകര്‍മങ്ങള്‍ നടക്കുന്നത്.
തിരുനെല്ലി ക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ വലിയ ഭക്ത ജനത്തിരക്കാണ്. അരലക്ഷം പേര് പിതൃകര്‍മ്മങ്ങള്‍ക്ക് എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും ഭക്തജനങ്ങള്‍ മാസ്ക് ധരിക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നുമാണ് നിര്‍ദേശം.


