ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസര്‍ സ്ഥാനത്തു നിന്ന് ഇന്ത്യക്കാരനായ ധര്‍മ്മേന്ദ്ര ചതുറിനെ ട്വിറ്റർ മാറ്റി. ആ സ്ഥാനത്തേക്ക് പകരം കാലിഫോര്‍ണിയയില്‍ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസര്‍ ആയി ഒരു ഇന്ത്യക്കാരന് തന്നെ വേണമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ കര്‍ശന നിര്‍ദേശം ഉള്ളപ്പോഴാണ് ട്വിറ്ററിൻ്റെ ഈ നീക്കം.
തിങ്കളാഴ്ചയാണ് കാലിഫോര്ണിയകാരനായ കെസ്സെലിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ട്വിറ്റര്‍ വെബ്സൈറ്റില്‍ ഇട്ടത്. മേയ് 25നാണ് പുതിയ ഐ ടി നിയമം നിലവില്‍ വന്നത്. പരാതി പരിഹാര ഓഫീസര്‍, കംപ്ളയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യക്കാരെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിയമങ്ങള്‍. എന്നാല്‍ ഇവ അനുസരിക്കാന്‍ ട്വിറ്റര്‍ ഇതു വരെ തയാറായിട്ടില്ല.
ഐ ടി നിയമങ്ങള്‍ പാലിക്കാത്തതിന് നേരത്തെ തന്നെ ട്വിറ്റര്ന് കേന്ദ്രസര്‍ക്കാരിൻ്റെ വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. കര്‍ഷക സമരത്തിൻ്റെ ഭാഗമായി വന്ന പല ട്വീറ്റുകളും സര്‍ക്കാരും ട്വിറ്ററും തമ്മിലുളള ഉരസലിനു കാരണമായിട്ടുണ്ട്.


