വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹാബിറ്റാറ്റിനാണ്.
ഫ്ലാറ്റിന് മുനിസിപ്പാലിറ്റിയുടെ നിര്‍മാണാനുമതിയില്ല. ആദ്യപ്ലാന്‍ തയാറാക്കിയ ഹാബിറ്റാറ്റിന് ലഭിച്ച അനുമതി ഉപയോഗിച്ചാണ് പുതിയ കരാറുകാരായ യൂണിടാക് നിര്‍മാണം നടത്തുന്നത്. നിര്‍മാണം പൂര്‍ത്തിയായശേഷം ക്രമപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ലൈഫ് മിഷന് വിവരാവകാശരേഖയില്‍ അറിയിച്ചു. എന്നാല്‍ പുതിയ പ്ലാനില്‍ ആശുപത്രി കൂടി ഉള്‍പ്പെട്ടതോടെ മുനിസിപ്പാലിറ്റിയുടെ അനുമതി നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അതേസമയം വടക്കാഞ്ചേരി ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിന് തന്നെയാണെന്ന് മന്ത്രി എസി മൊയ്തീന് പറഞ്ഞു. ഇതിനായുള്ള ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


