സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഉന്നത ബന്ധം സ്ഥിരീകരിക്കുന്ന ഘട്ടത്തിലാണ്. 2017 ജൂലൈയ്ക്ക് ശേഷം നയതന്ത്ര ബാഗേജിന് പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതി ഇല്ലെങ്കില്‍ അത് ഉന്നത ഇടപെടലിന് തെളിവെന്ന് എന്‍ഐഎ അധികൃതര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന് എം ശിവശങ്കര്‍ അടക്കമുള്ളവരുടെ പങ്കിനുള്ള തെളിവാകും അതെന്ന് എന്‍ഐഎ വ്യക്തമാക്കി. നയതന്ത്ര പാഴ്സല്‍ വന്നാല്‍ അത് കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തിറക്കാന്‍ പ്രോട്ടോകോള്‍ ഓഫീസറുടെ അനുമതിക്ക് രേഖകള്‍ നല്‍കാതിരുന്നത് സരിത്ത് പിആര്‍ഒ ആയ ശേഷമെന്നും എന്‍ഐഎ. കോണ്‍സുലേറ്റില്‍ സരിത്തിന് മുന്‍പുള്ള പിആര്‍ഒയെ പുറത്താക്കിയതിലും അസ്വാഭാവികത എന്ന് എന്‍ഐഎ സ്ഥിരീകരണം.