ദേശിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഡയസ് നോണ്‍ പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും വാദം.
2019 ജനുവരി 8, 9 തിയതികളിലായിരുന്നു ദേശിയ പണിമുടക്ക്. ഈ തിയതികളില്‍ അവധിയെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സര്‍ക്കാരിന്റെ നയപരമായ വിഷയമാണ് ഇതെന്നും, ഇത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.


