തകര്‍ന്നു വീണ കൂളിമാട് പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. അതേസമയം പാലത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങിയേക്കും.
കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുള്‍പ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീം തര്‍ന്ന് 10 ദിവസമായിട്ടും അപകടകാരണത്തെ കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ പൊതുമരാമത്ത് വിജിലന്‍സ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.


