തിരുവനന്തപുരം: എഐ ക്യാമറ പദ്ധതി നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെപറ്റി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അസൗകര്യങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ രണ്ട് വശങ്ങളുണ്ട്. എഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. അഭ്യൂഹങ്ങളില്‍ പ്രതികരിക്കുന്നില്ല. സത്യം പുറത്തുവരട്ടെ എന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദ്യമായാണ് പ്രതീകരിച്ചത്.

