രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് കെ.വി തോമസ്. വീടില്ലാത്തവര്‍ക്കാണ് രാഷ്ട്രീയ അഭയം വേണ്ടത്. ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളത്. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുന്നത് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു.
പദവികളില്ലെങ്കിലും സാരമില്ല, പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ലെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. കോടിയേരി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. എന്റെ നിലപാട് പറയേണ്ട സമയത്ത് പറയും. എനിക്കെതിരെ നടപടിയെടുത്തതായി അറിയില്ല. മാധ്യമങ്ങളില്‍ കാണുന്നതു മാത്രമേ അറിയൂ. ഞാന്‍ കോണ്‍ഗ്രസാണ്, കോണ്‍ഗ്രസുകാരനായി ജീവിക്കും, കോണ്‍ഗ്രസുകാരനായി മരിക്കുമെന്നും തോമസ് പറഞ്ഞു.


