ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഖുശ്ബു അടക്കം മൂന്ന് പേരെയാണ് വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തത്. മൂന്ന് വര്‍ഷത്തെ കാലാവധിയിലാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ജാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയില്‍ നിന്നുള്ള ഖോങ്ദൂപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍. ബിജെപി നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഖുശ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും കോണ്‍ഗ്രസ് വക്താവായിരിക്കെ ബിജെപിയില്‍ ചേരുകയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.