മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും തന്നെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉള്‍പ്പെടെയാണ് പുറത്തു വരുന്നത്.
ഈ സംഭവത്തിന് മധ്യമവര്‍ത്തകള്‍ക്കപ്പുറം കൂടുതല്‍ മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ എല്ലാവര്‍ക്കുമിതറിയാം. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യവും സതീശന് ഉയര്‍ത്തി.
ഇ പി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജയരാജന് മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തില്‍ നിന്ന് വ്യക്തമാവുന്നത്. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നത് അതിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ ശേഷം അഴിമതിക്കെതിരായ നടപടികള്‍ വെറും ജലരേഖയായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


