ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവത്തില്‍ പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പി എസ് സി സെക്രട്ടറി എന്നിവര്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
പല്ല് ഉന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആനവായ് ഊരിലെ മുത്തുവാണ് പരാതിയുമായി എത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരില്‍ തഴഞ്ഞെന്നായിരുന്നു പരാതി.
ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തത് കൊണ്ടാണ് പല്ല് ചികിത്സിച്ചു നേരെയാക്കാതിരുന്നത് എന്ന് മുത്തു പ്രതികരിച്ചു.
വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ശക്തമായ നടപടി വേണമെന്നും എന്‍. ഷംസുദ്ദീന് എംഎല്‍എ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രാകൃതമായ നടപടി മറ്റാരെയെങ്കിലും സഹായിക്കാനാകുമെന്നും പി.എസ്.സി ചെയര്‍മാന്റെ ശ്രദ്ധയില്‍ വിഷയം എത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.