അധിക്ഷേപകരമായ പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ. മുരളീധരന് എം.പിക്കെതിരെ പരാതി നല്കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രന് പരാതി നല്‍കിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
മേയറുടെ പെരുമാറ്റം പക്വതയില്ലാതെയാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ തന്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും മുരളീധരന് പറഞ്ഞു.
ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസമാണ് കെ.മുരളീധരന് വിവാദപരമായ പരാമര്‍ശം നടത്തിയത്. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.


