എഐസിസി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂര്‍. പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മത്സരിക്കാന്‍ തയാറായതെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ ചിലരുടെ പിന്തുണയുണ്ട്, ചിലര്‍ പിന്തുണക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.
ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പട്ടാമ്പിയിലാണ് കൂടിക്കാഴ്ച്ച. ഇതിനായി ശശി തരൂര്‍ പട്ടാമ്പിയില്‍ എത്തി. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച.
വൈകുന്നേരത്തെ പദയാത്രയിലും തരൂര്‍ പങ്കെടുക്കും.


