കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തത് ദുരൂഹമെന്ന് കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ടിവി എംഡിയുമായ ആന്റോ അഗസ്റ്റിന്. തന്റെ പേരിലുള്ള കേസെന്തെന്ന് അറിയില്ല. രണ്ട് വര്‍ഷമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് തവണ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു
2021 ജൂലൈ 28നാണ് തന്നെ അറസ്റ്റ് ചെയ്തത്. അവിടെ നിന്ന് ജയിലിലടച്ചു. ഇത് നടന്നിട്ട് രണ്ട് വര്‍ഷമായി. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അഞ്ച് പ്രാവശ്യം കോടതിയില്‍ പോയി. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. കുറ്റപത്രം സമര്‍പ്പിക്കാതെ എങ്ങനെയാണ് ഞാന്‍ എന്റെ പേരിലുള്ള കുറ്റം അറിയുക? കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടി നീട്ടി കൊണ്ടുപോകുകയാണെന്നും ആന്റോ അ?ഗസ്റ്റിന് പറഞ്ഞു.
താനും സഹോദരങ്ങളും മരം മുറിച്ചത് മുട്ടില്‍ നിന്നല്ല. വാഴവറ്റ, കാരപ്പുഴ ഭാഗത്തുനിന്നാണ്. തന്റെ വീട് നില്‍ക്കുന്നത് വാഴവറ്റ കാരപ്പുഴ ഭാഗത്താണ്. 101 മരങ്ങളാണ് മുറിച്ചത്. പകുതിയില്‍ കൂടുതലും തന്റെ സ്വന്തം ഭൂമിയില്‍ നിന്നാണ് മുറിച്ചത്. എന്നാല്‍ തനിക്കെതിരെ 43 കേസെടുത്തു. അനധികൃതമായി വനഭൂമിയില്‍ നിന്ന് മരം മുറിച്ചുവെന്ന് പറഞ്ഞാണ് കേസെടുത്തത് . എന്നാല്‍ ഇപ്പോള്‍ പറയുന്നു റവന്യൂ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്ന്. എങ്കില്‍ തങ്ങള്‍ സഹോദരങ്ങള്‍ക്കെതിരെ എടുത്തത് കള്ളക്കേസല്ലേ എന്നും ആന്റോ അഗസ്റ്റിന് ചോദിച്ചു.


