ഐ.എന്‍.എല്‍ ദേശീയ നേതൃത്വത്തിന്റ പിന്തുണ കാസിം ഇരിക്കൂര്‍ പക്ഷത്തിനെന്ന് സൂചന. ഇരുവിഭാഗവും ശക്തി തെളിയിക്കാന്‍ ശ്രമം തുടങ്ങി. കോഴിക്കോട്ടെ പ്രധാന ഓഫിസിന് കാസിം പക്ഷം അവകാശമുന്നയിച്ചും ഓഫിസ് പ്രവര്ത്തകരുടേതെന്നും നിയമവഴി തേടുമെന്നുമാണ് അബ്ദുല്‍ വഹാബ് പക്ഷത്തിന്റെ നിലപാട്. പതിനാല് ജില്ലാകമ്മിറ്റിയില്‍ കോഴിക്കോട് ഒഴിച്ചുള്ളവയുടെയെല്ലാം പിന്തുണയുണ്ടെന്നാണ് കാസിം പക്ഷത്തിന്റെ അവകാശ വാദം.