തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 100.15 രൂപയും, ഡീസലിന് 95.99 രൂപയുമാണ് ഇപ്പോഴത്തെ വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 16 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 95 രൂപ 58 പൈസയും, ഡീസലിന് 93 രൂപ 80 പൈസയുമാണ്. ഇന്ത്യൻ ഓയിൽ പ്രീമിയം പെട്രോളിന് 104 രൂപ 22 പൈസയായി വർധിച്ചു. ഈ മാസം 26 ദിവസത്തിനിടെ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്.
രാജ്യത്തെ പല സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിലും കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.