പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഏഴ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. മൂന്നു പേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയില്‍ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയിരുന്നു.
ഇന്നല രാത്രി തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ നടപടികളും തുടങ്ങിയിരുന്നു. അപകടത്തില്‍പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്.
നാവിക സേനയുടെ ഡോമിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തിനെത്തും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.


