രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്ക് സഹായം നല്‍കണമെന്ന ആവശ്യവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന് ബര്‍ഗ്. ഇന്ത്യക്ക് അവസ്ഥ രൂക്ഷമായെന്നും അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം വേണമെന്നും ഗ്രേറ്റ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
‘ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ ഹൃദയ ഭേദകമാണ്. ആഗോള സമൂഹം മുന്നോട്ടു വരുകയും ആവശ്യമായ സഹായം നല്‍കണമെന്നും ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്കൈ ന്യൂസിന്റെ റിപ്പോര്‍ട്ടും ഗ്രെറ്റ പങ്കുവയ്ക്കുന്നുണ്ട്.
Heartbreaking to follow the recent developments in India. The global community must step up and immediately offer the assistance needed. #CovidIndia https://t.co/OaJVTNXa6R
— Greta Thunberg (@GretaThunberg) April 24, 2021
അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 3.49 ലക്ഷം കടന്നു. 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരീച്ചിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും മരണസംഖ്യ രണ്ടായിരത്തിന് മുകളിലാണ്. 2,767 മരണങ്ങളാണ് 24 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ സംഖ്യ 1,92,311 ആയി. നിലവില്‍ ഇന്ത്യയില്‍ 26,82,751 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,40,85,110 ആണ്. ഇതുവരെ 14,09,16,417 പേരാണ് കോവിഡ് വാക്സിനേഷന് സ്വീകരിച്ചത്.
ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ക്കോടി പിന്നിട്ടതോടെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ 2 ദിവസമായി അമ്പതിലേറെ പേര് മരിച്ചുവെന്നാണ് ആശുപത്രികള്‍ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നത്.
ഓക്സിജന്‍, വാക്സീന് ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഇന്നത്തെ മന്‍കിബാത്തില്‍ പ്രധാനമന്ത്രി നടത്തിയേക്കും.
അതേസമയം പതിനായിരത്തില്‍ നാല് പേര്‍ക്ക് എന്ന വിധമാണ് വാക്സീനെടുത്തവരിലെ ഇപ്പോഴത്തെ രോഗബാധ. ഇതില്‍ ഏറിയ പങ്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകരാണെന്നത് ആശങ്കയിടക്കുന്നുവെന്നും ഐസിഎംആര്‍ വിലയിരുത്തുന്നു.


