വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു. ഇതുവഴി ഡേറ്റാ ബേസുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനാണ് ശ്രമം. റെക്കോര്‍ഡിംഗ് ഡേറ്റാ ട്രാന്‍സ്ഫര്‍ ഉപകരണങ്ങള്‍ എന്നിവ ബോര്‍ഡ് ഓഫീസുകളുടെ നിയന്ത്രിത ഭാഗങ്ങളില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ഉപയോക്താക്കളെ വൈദ്യുതി നിരക്ക് ചാര്‍ജ് കുടിശിക ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മനസ്സിലാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് ഒട്ടേറെ പേരെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. പോലീസ് അന്വേഷണം ആരംഭിച്ചതിനോടൊപ്പം വൈദ്യുതി ബോര്‍ഡ് ആഭ്യന്തര ഐ.ടി. സംവിധാനത്തില്‍ സൈബര്‍ ഓഡിറ്റ് നടത്തും.
ഉപയോക്താക്കളുടെ വിശദാംശം ആധാറുമായി ബന്ധിപ്പിച്ച് കൂടുതല്‍ സുരക്ഷനല്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ റെക്കോര്ഡിംഗ്ഡേറ്റാ ട്രാന്‍സ്ഫര്‍ ഉപകരണങ്ങള്‍ ബോര്‍ഡ് ഓഫീസുകളുടെ പരിസരത്ത് ഉപയോഗിക്കുന്നത് തടയും. ബോര്‍ഡ് വാങ്ങിതും ആഭ്യന്തരമായി വികസിപ്പിച്ചതുമായ 22-ലേറെ സോഫ്റ്റ് വെയറുകള്‍ സെക്യൂരിറ്റി ഓഡിറ്റിന് വിധേയമാക്കും. ഇവ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളുടെ സുരക്ഷയും പരിശോധിക്കും.
കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരത്തേയും, കളമശ്ശേരിയിലേയും ഡേറ്റാ സെന്ററുകളിലും മൂലമറ്റം പവര്‍ഹൗസിലും കൂടുതല്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ഐ.ബി. നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.


