പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നുവെന്ന് കര്‍ഷക സംഘടനകള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രേരണയില്‍ അല്ല പ്രക്ഷോഭമെന്നും കര്‍ഷക ദ്രോഹ നിലപാടുകളില്‍ പൊറുതിമുട്ടിയാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.
കേരളത്തില്‍ മണ്ഡികള്‍ കൊണ്ടുവരാന്‍ എന്തുകൊണ്ട് സമരം ചെയ്യുന്നില്ല എന്ന പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു പറഞ്ഞു. നെല്ലിന് ഏറ്റുവുമധികം താങ്ങുവില നല്‍കുന്നത് കേരളമാണ്. മറ്റ് സംസ്ഥാനത്തേക്കാള്‍ എട്ട് രൂപ കൂടുതലാണ് കേരളത്തില്‍.
സപ്ലൈകോ ആണ് നെല്ല് സംഭരിക്കുന്നത്. വിഎഫ്പിസികെ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളേക്കാള്‍ നാണ്യവിളകള്‍ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനമാണ് കേരളം. 1967ല്‍ ഉയര്‍ന്നുവന്ന മണ്ഡികള്‍ എന്ന നിര്‍ദേശം വേണ്ടെന്ന് വച്ചതിന് കാരണം ഇതാണെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.


