വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഗവര്‍ണര്‍ വി എസിന് പിറന്നാള്‍ ആശംസിച്ചാണ് മടങ്ങിയത്. ഗവര്‍ണര്‍ വി എസിനെ നേരിട്ട് കണ്ടില്ലെന്ന് മകന് അരുണ്‍ കുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ ഇടക്കിടെ വിളിച്ച് വി എസ് അച്യുതാനന്ദന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കാറുണ്ടെന്നും മകന് പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു വിഎസിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ എത്തിയതെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്. വിഎസിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ കുടുംബാംഗങ്ങളെ കണ്ടാണ് ഗവര്‍ണര്‍ ആശംസ അറിയിച്ചത്.
പിറന്നാള്‍ ദിനത്തിലും കുടുംബാംഗങ്ങളെ വിളിച്ച് ഗവര്‍ണര്‍ വിഎസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. അന്ന് ഡല്‍ഹിയിലായിരുന്നതിനാല്‍ വരാന്‍ കഴിഞ്ഞില്ല. ഇതിനാലാണ് സന്ദര്‍ശനമെന്നാണ് പ്രതികരണം.


