നാദാപുരം മണ്ഡലത്തിലെ ചെടിയാലക്കടവ് പാലം നിര്‍മ്മാണത്തില്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തില്‍ ഗവണ്മെന്റ് പ്ലീഡറോട് നിയമോപദേശം തേടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2016 ജൂണില്‍ ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തി 2019 ല്‍ ഹൈക്കോടതി വിധി അനുസരിച്ചാണ് ആരംഭിച്ചത്. പാലത്തിന്റെ ഉമ്മത്തൂര്‍ ഭാഗത്ത് പൈലിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫൗണ്ടേഷനില്‍ മാറ്റം വരുത്തുകയും അതിനനുസരിച്ച റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുകയും ചെയ്തു.
അധികം വരുന്ന അളവുകള്‍ക്കും അധിക ഇനത്തിനും ഉള്ള നിരക്കുകളില്‍ വര്‍ധനവ് ആവശ്യപ്പെട്ട് കരാറുകാരന് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തില്‍ ഗവണ്മെന്റ് പ്ലീഡറോട് നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിക്കുന്ന മുറക്ക് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ടെര്‍മിനേറ്റ് ചെയ്യാമെന്നാണ് നിയമോപദേശമെങ്കില്‍ അത് നടപ്പാക്കും.
ഉമ്മത്തൂര്‍ ഭാഗത്തെ അപ്രോച്ച് റോഡ് പാറക്കടവ് – കടവത്തൂര്‍ റോഡുമായി ബന്ധിപ്പിക്കുന്നതിന് 214 മീറ്റര്‍ കൂടി സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതനുസരിച്ച് ലാന്‍ഡ് അക്വിസിഷന്‍ ചെയ്യുന്നതിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണെന്ന് മുഹമ്മദ് റിയാസ്.


