എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച്് ചോദ്യം ചെയ്യും. സ്കൂട്ടറും സ്ഫോടക വസ്തുവും തരപ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന ക്രൈം ബ്രാഞ്ചിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
സുഹൈലിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ജിതിനുമായുള്ള അടുപ്പം വ്യക്തമായത്. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കൂടാതെ മുഖ്യമന്ത്രിക്കെതിരായ ആക്രമണമുണ്ടായ വിമാനത്തിലും സുഹൈലും സഞ്ചരിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ടു പ്രാവശ്യം സുഹൈലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
അതേസമയം ജിതിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്. ജിതിന് ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്ന സ്കൂട്ടറും ടീ ഷര്‍ട്ടും കണ്ടെത്തിയിട്ടില്ല. ഇന്നലെ കഴക്കൂട്ടം കുളത്തൂര്‍ ഭാഗങ്ങളില്‍ ജിതിനുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ ഷൂസ് കണ്ടെത്തിയെന്ന സൂചനയുമുണ്ട്.
ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ഇന്നും നാളെയുമായി രഹസ്യമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് ശ്രമം.


