വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ ലത്തീന്‍ സഭയുടെ പ്രതിഷേധം തള്ളി മുഖ്യമന്ത്രി. മുന്‍കൂട്ടി നിശ്ചയിച്ച സമരമാണ് അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.
വിഴിഞ്ഞം സമരത്തിന് പിന്നില്‍ പുറത്തു നിന്നുള്ളവരാണെന്ന് ആരോപിച്ച് സമരക്കാരെ മുഖ്യമന്ത്രി തള്ളി. തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നാല്‍ സംസ്ഥാനം കനത്ത വില നല്‍കേണ്ടിവരുമെന്ന് തുറമുഖ മന്ത്രി മുന്നറിയിപ്പ് നല്കി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാര്‍ ഇടപെടാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.