ഇന്ധന വിലയില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അടുത്ത മാസങ്ങളില്‍ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ ഗൗരവ പൂര്‍വം പരിഗണിക്കുന്നുണ്ട്. അടുത്ത മാസങ്ങളില്‍ ആശ്വാസ നടപടികള്‍ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടര്‍ന്ന് പെട്രോള്‍ വില വര്‍ധനവിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 32 രൂപയാണ് എക്സൈസ് തീരുവ നല്‍കുന്നത് ഇത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
”സര്‍ക്കാര്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കി. സൗജന്യ വാക്സിനും മറ്റു സൗകര്യങ്ങളും നല്കി. ഇതെല്ലാം പരിഗണിക്കണം. എക്സൈസ് ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രില്‍ 2010 ലേതിന് സമാനമായി തുടരും” -കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.


