മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് രണ്ടു മരണം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. 17 പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അറുപതുപേരെ രക്ഷപ്പെടുത്തി. മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ കാജര്പുരയില് ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
തകര്‍ന്ന അഞ്ചു നില കെട്ടിടത്തില്‍ നാല്പത്തിയഞ്ച് ഫ്ലാറ്റുകളിലായി 200 അധികം പേര് താമസമുണ്ടായിരുന്നതായാണ് വിവരം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നതിനാല്‍ താമസക്കാരില്‍ ഭൂരിഭാഗവും വീടുകളില്‍ തന്നെയുണ്ടായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ഗ്രാമവികസന മന്ത്രി ഏകനാഥ് ഷിന്‍ഡെ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.