ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎല്‍എ എം കെ മുനീര്‍. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വിപുലീകരണത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘യുഡിഎഫ് വിപുലീകരണത്തിലേക്ക് എല്ലാ പാര്‍ട്ടികളെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍, സിപിഐഎമ്മിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതില്‍ ഇതിനകം നിരവധി നേതാക്കളാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
2019ല്‍ മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്.
കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


