ലോക്സഭയിലെ നാല് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോര്‍, രമ്യാ ഹരിദാസ്, ജോതിമണി, ടി.എന്‍ പ്രതാപന് എന്നീ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനിലായ കോണ്‍ഗ്രസ് എംപിമാര്‍ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിഷയം ചര്‍ച്ചക്കെടുക്കാന്‍ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ട ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പ്രതികരിച്ചു. അവര്‍ക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവര്‍ക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് രമ്യ ഹരിദാസ് അടക്കം 4 എംപിമാരെയാണ് സ്പീക്കര്‍ സസ്പന്‍ഡ് ചെയ്തത്. മാണിക്കം ടാഗോര്‍, രമ്യാ ഹരിദാസ്, ജോതിമണി, ടി.എന്‍ പ്രതാപന് എന്നിവര്‍ക്കെതിരെയാണ് നടപടി.


