പ്രവാസികള്‍ക്കായുള്ള കോവിഡ് ഇരട്ട പരിശോധന തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കോവിഡ് സാഹചര്യത്തില്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും ജാഗ്രതയുടെ ഭാഗമായുള്ള മാര്‍ഗ്ഗ നിര്‍ദേശമാണ് കേന്ദ്രം നല്‍കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. അതെ സമയം ഇരട്ട പരിശോധനക്കെതിരെ പ്രതിഷേധം ശക്തമാണ്. 5000 രൂപയോളം മുടക്കിയാണ് പ്രവാസികള്‍ കോവിഡ് നെഗറ്റീവ് പരിശോധന നടത്തുന്നത്.
ഇരട്ട പരിശോധനക്കെതിരെ വിമാനത്തവളത്തിലടക്കം പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. വിമാനത്താവള പരിശോധന ഒഴിവാക്കണമെന്ന് എം.കെ രാഘവന് എം പി ആവശ്യപ്പെട്ടു. മലബാര്‍ ഡെവലപ്മെന്റ് ഫോറവും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.


