നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി. എന്‍.വാസവന് എന്നിവരുടെ നേതൃത്ത്വത്തില്‍ വി മാനത്താവളത്തില്‍ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നല്കി. ബെന്നി ബെഹനാന് എം. പി, അന്‍വര്‍ സാദത്ത് എംഎല്‍എ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറല്‍) എം. ഹേമലത, സി ഒ 21 (കെ) എന്‍.സി.സി ബറ്റാലിയന് കൊച്ചിന് കേണല്‍. എന്‍ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം. എസ് ഹരികൃഷ്ണന് എന്നിവര്‍ യാത്ര അയക്കാന്‍ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെയാണ് കൊച്ചിയില്‍ എത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.


