കോണ്‍ഗ്രസ്സ് നേതാവും ട്രേഡ് യൂണിയന് പ്രവര്‍ത്തകനുമായിരുന്ന മുന്‍ എം.എല്‍.എ. ജോര്‍ജ് മെഴ്സിയര്‍ അനുസ്മരണം നടത്തി ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി. ജോര്‍ജ്ജ് മെഴ്സിയറുടെ വേര്‍പാട് ട്രേഡ് യൂണിയനും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും തീരാനഷ്ടമാണെന്നും തീരദേശ മേഖലയ്ക് പകരം വയ്ക്കാനില്ലാത്ത പൊതു സമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു ജോര്‍ജ്ജ് മെഴ്സിയറെന്നും വി.എസ്. ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. സാഹിതി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന് അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് മെഴ്സിയര്‍ നേരത്തേ നേതൃത്വം നല്‍കിയിരുന്ന ബ്രഹ് മോസ് സ്റ്റാഫ് അസോസിയേഷനും സിവില്‍ സപ്ലൈസ് ലേബര്‍ യൂണിയനും, ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് മെഴ്സിയുടെ സ്മരണ നിലനിര്‍ത്താന്‍ ഉതകുന്ന ഉചിതമായ പദ്ധതി ആവിഷ്കരിക്കാനും അനുസ്മരണ സമ്മേളനം തീരുമാനിച്ചു.
ഐ.എന്‍.ടി.യു.സി .ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടന്‍, വി. ഭുവനേന്ദ്രന് നായര്‍, കെ.എം അബ്ദുല്‍ സലാം, ജോസ് ഫ്രാങ്ക്ളിന്, മലയം ശ്രീകണ്ഠന്, ആര്.എസ്. വിമല്‍ കുമാര്‍, വള്ളക്കടവ് ഷെമീര്‍, എ.എസ്. ചന്ദ്ര പ്രകാശ്, ബ്രഹ് മോസ് സ്റ്റാഫ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം. ഷാജി, സപ്ലൈക്കോ ലേബര്‍ യൂണിയന് ജന:സെക്രട്ടറി ഹാജാ നസിമുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.


