ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് അധ്യക്ഷ എംസി ജോസഫൈന് ക്ഷൂഭിതയായ സംഭവത്തില്‍ വ്യപക പ്രതിഷേധം. ഏതെങ്കിലും സീരിയലിലെ അമ്മായിയമ്മയല്ല സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
‘ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മ’ അല്ല, സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായ സഖാവ് MC ജോസഫൈനാണ്..’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
അതേസമയം പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വിടി ബല്‍റാമും രംഗത്തെത്തി. ‘വനിതാ കമ്മീഷന് അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാന്‍ വേണ്ടി സാധിക്കും. സഖാവ്’ എന്നായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.
എംസി ജോസഫൈന്റെ മോശം പെരുമാറ്റത്തില്‍ രാ്ഷ്ട്രീയ സാമൂഹി മഖലയില്‍ നിന്നുള്ള നിരവധി പേര് ഇതിനകം പ്രതിഷേധവുമായി രംഗത്ത് വന്ന് കഴിഞ്ഞു.
മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം. എറണാകുളം സ്വദേശി ലെബിനക്കാണ് എംസി ജോസഫൈനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.
തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന് പ്രതികരിച്ചു.
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും നേരിടേണ്ടി വന്ന നിരന്തര പീഡനത്തെ തുടര്‍ന്നാണ് വിസമയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.


