വയനാട്: മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങള്‍വഴി പരസ്യം നല്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. റിപ്പണ്‍, പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. പോക്സോ, ഐ.ടി. ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫോട്ടോ അയപ്പിച്ചശേഷം പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മേപ്പാടി ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.