ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറന്‍സിയില്‍ മെസിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ അര്‍ജന്റീന സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പത്രമായ എല്‍ ഫിനാന്‍സിയറോയാണ് വിവരം പുറത്തു വിട്ടത്. ഇന്ത്യന്‍ എക്സ്പ്രസ്സ്, ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ പ്രസിഡന്റ് ജുവാന്‍ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാര്‍ഷികവും 1978-ല്‍ അര്‍ജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു.
അതേസമയം മെസിയുടെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അര്‍ജന്റീനിയന്‍ സെന്‍ട്രല്‍ ബാങ്കിലെ അംഗങ്ങള്‍ ഇക്കാര്യം ‘തമാശയായി’ നിര്‍ദേശിച്ചതാണെന്നും എല്‍ ഫിനാന്‍സിയറോ റിപ്പോര്‍ട്ട് ചെയ്തു.


