വിവാദങ്ങള്‍ക്കൊടുവില്‍ പൊലീസ് നിയമഭേദഗതി തല്ക്കാലം നടപ്പാക്കേണ്ടെന്ന് സിപിഎമ്മില്‍ ധാരണ. അന്തിമതീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയിരുന്നു.
എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്ക്കെടുത്തെന്നും അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു. സിപിഎം നിലപാട് പാര്‍ലമെന്റില്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


