കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍.
നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇപി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന് കടലുണ്ടി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫിനും ബാലുശ്ശേരി എം.എല്‍.എ. പുരുഷന് കടലുണ്ടിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.


