ലൈഫ് പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും അന്വേഷിക്കും. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്കി. ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ അന്വേഷണമാണിത്.
ലൈഫ് മിഷന് ക്രമക്കേടിനെക്കുറിച്ച് വിവാദം ഉയര്‍ന്നു തുടങ്ങിയിട്ട് മാസങ്ങളായി. ആരോപണങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ഇടപാടുകള്‍, യുഎഇ കോണ്‍സുലേറ്റുമായി ധാരണാപത്രത്തില്‍ നേരിട്ട് ഒപ്പുവച്ച നടപടികള്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ എന്നിവയെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.


