പറവൂര്‍: പെരിയാര്‍ പുഴയില്‍ 50 വയസ്സ് തോന്നിക്കുന്ന 4 ദിവസം പഴക്കമുളള പുരുഷന്റെ മൃതദേഹം കണ്ടെത്തി. വരാപ്പുഴ മുട്ടിനകം ഡിപ്പോ കടവിന് സമീപമാണ് കണ്ടെത്തിയത്. ഇളം നീല കളറില്‍ കടും നീല വരയുള്ള ഷര്‍ട്ടാണ് വേഷം. ഒരു മാസം പഴക്കമുള്ള നര കലര്‍ന്ന താടിരോമവും ഉണ്ട്.
167 സെന്റിമീറ്റര്‍ ഉയരം ഉള്ളതായും വരാപ്പുഴ എസ്.ഐ. അലി. വി.എ. അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ വരാപ്പുഴ പോലീസ് സ്റ്റേഷനുമായി 9497933394, 0484.2513073 ബന്ധപ്പെടേണ്ടതാണ്.


