ലൈഫ് മിഷനില്‍ നിര്‍മാണകമ്പനിയായ യൂണിടെക്കുമായി റെഡ്ക്രസന്ഡ് അല്ല യു.എ.ഇ കോണ്‍സുലേറ്റാണ് കരാര്‍ ഒപ്പിട്ടതെന്ന് തെളിവ്. സര്‍ക്കാരുമായി ധാരണപാത്രം ഒപ്പിട്ട റെഡ്ക്രസന്റ് കരാറില്‍ ഭാഗമല്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റ് കരാര്‍ ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്തുവന്നു.
വടക്കേച്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണത്തിന് സ്വപ്ന സുരേഷിന് യൂണിടെക്ക് കോഴ നല്കിയെന്നതോടെ വിവാദത്തിലായ പദ്ധതിയുടെ കരാറിലും അട്ടിമറി. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന് ധാരണപത്രം ഒപ്പിട്ടത് റെഡ്ക്രസന്റുമായിട്ടാണ്. റെഡ്ക്രസന്ഡ് നിര്‍മാണകമ്പനിയെ കണ്ടെത്തി ഫ്ലാറ്റ് നിര്‍മിക്കും എന്നായിരുന്നു കരാര്‍. എന്നാല്‍ കരാറിലേക്ക് വന്നപ്പോള്‍ റെഡ്ക്രസന്ഡ് അപ്രത്യക്ഷമായി. പകരം നിര്‍മാണകമ്പനിയായ യൂണിടെക്കുമായി കരാര്‍ ഒപ്പിട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറല്‍.
അതായത് യു.എ.ഇ സര്‍ക്കാര്‍ നേരിട്ട് തന്നെ ലൈഫ് പദ്ധതിയില്‍ പങ്കാളിയായതെന്ന് വ്യക്തം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെ ഇത്തരത്തില്‍ കരാര്‍ ഒപ്പിടാനിവില്ലെന്നിരിക്കെ വലിയ സംശയങ്ങളാണ് കരാറിന് മുകളില്‍ ഉയരുന്നത്. ധാരണപത്രം ഒപ്പിച്ച റെഡ്ക്രന്്ഡ് കരാറില്‍ അപ്രത്യക്ഷമാത് എങ്ങനെയന്ന് ലൈഫ് മിഷനും സര്‍ക്കാരും വിശദീകരിക്കേണ്ടി വരും. ഇതിലെല്ലാം സംശയം ഉന്നയിച്ച് ഇ ഡി ചീഫ് സെക്രട്ടറിയേട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.


