തൃശ്ശൂര്‍: പാലിയേക്കരയില്‍ മദ്യപിച്ചു വാഹനമോടിച്ച ആംബുലന്‍സ് ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. സേഫ് ആന്റ് ഫാസ്റ്റ് ആംബുലന്‍സ് ഡ്രൈവറായ കെ.ടി. റെനീഷാണ് പിടിയിലായത്. റെനീഷിന്റെ ലൈസന്‍സ് റദ്ദാക്കി.
ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. പാലിയേക്കരയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി നിന്നിരുന്നു. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ആംബുലന്‍സ് സൈറണ്‍ മുഴക്കി വേഗം കൂട്ടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിയ്ക്കുകയായിരുന്നു. രോഗി വാഹനത്തിലില്ല എന്ന് കണ്ടതോടെ റെനീഷ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തുടര്‍ന്ന് മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു.


