ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്ന് ഇഡി. ബിആര്‍എസ് നേതാവ് കെ കവിതയും കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്നും കെ കവിതയും മഗുണ്ട റെഡ്ഡിയും ഇടപാടിനായി പണം നല്‍കിയെന്ന് ഇഡി പറയുന്നു. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള് പറഞ്ഞതായുള്ള മഗുണ്ട റെഡ്ഡിയുടെ മൊഴിയും ഇഡി കോടതിയില്‍ ഹാജരാക്കി. കെജ്രിവാളിന് നല്കാന് കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാന്‍ഡ് അപേക്ഷയില്‍ പരാമര്‍ശമുണ്ട്.
കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവില്‍ കെജ്രിവാളുള്ളത്. മദ്യനയ അഴിമതിയില്‍ കെജ്രിവാളിന് എതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്രിവാളിനെ വിശദമായി ഇന്ന് ചോദ്യം ചെയ്യും.