നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ബൈക്ക് റാലിക്ക് നിരോധനം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് വരെ മാത്രമെ ഇത്തരം റാലികള്‍ നടത്താന്‍ അനുമതിയുള്ളു.
വോട്ടെടുപ്പ് ദിവസത്തിന് മുമ്പോ വോട്ടെടുപ്പ് ദിവസത്തിലോ വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ബൈക്ക് ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഉത്തരവ്.


