കര്‍ഷക പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇല്‍മി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താന്‍ കഴിയാത്തതിനാലാണ് കാര്‍ഷിക ബില്‍ പിന്‍വലിച്ചത്. പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കോണ്‍ഗ്രസിനെയോ ആ ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കുന്നില്ല.
പഞ്ചാബിലെ കര്‍ഷകര്‍ ആര്‍ക്ക് അനുകൂലമോ പ്രതികൂലമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഷാസിയ ഇല്‍മി വ്യക്തമാക്കി. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് വ്യാജ മതേതരത്വം. കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കപട മുഖം തിരിച്ചറിയണമെന്നും ഷാസിയ ഇല്‍മി പ്രതികരിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ആദ്യമായി സമരത്തിനിറങ്ങിയത് പഞ്ചാബിലെ കര്‍ഷകരായിരുന്നു. പിന്നാലെ സമരം രാജ്യമാകെ ആളിപ്പടര്‍ന്നു. ഒടുവില്‍ കര്‍ഷക ക്ഷേമത്തിനെന്ന പേരില്‍ കൊണ്ടുവന്ന വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ഇതിനിടെ 719 കര്‍ഷകരുടെ ജീവന് പൊലിഞ്ഞു. കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ച് തുടങ്ങി 365 ദിവസമാകാന്‍ ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം പഞ്ചാബില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് സീ ന്യൂസ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍. ആംആദ്മി പാര്‍ട്ടി 36 മുതല്‍ 39 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വേ ഫലം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.


