മുവാറ്റുപുഴ : സംസ്ഥാനത്ത് പോസ്റ്റ് മോര്ട്ടങ്ങള്ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് . ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍ എ യുടെ ആവശ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും ആര് ടി പി സി ആര് പരിശോധന സംവിധാനം ഇല്ലാതായതോടെ പോസ്റ്റ്മോര്ട്ടങ്ങള്ക്കുണ്ടാവുന്ന കാലതാമസങ്ങള്‍ ചൂണ്ടികാട്ടി നേരത്തെ എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതില്‍ നപടി ഉണ്ടാവാതായതോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിന് ആര് ടി പി സി ആര് പരിശോധനകള്‍ക്കായി കാലതാമസമുണ്ടാവുന്നതും ഇതിനാല്‍ പോസ്റ്റുമോര്‍ട്ടം ഒന്നിലധികം ദിവസങ്ങള്‍ വൈകുന്നതിന്റെയും ദുരവസ്ഥ യോഗത്തില്‍ അധ്യക്ഷനായിരുന്ന എംഎല്‍എ മന്ത്രിക്ക് മുന്നില്‍ പരസ്യമായി ബോധ്യപ്പെടുത്തിയത്. ഇതോടെയാണ് അങ്ങനെ ഉത്തരവില്ലന്നും പരിശോധന നിര്‍ബന്ധമല്ലന്നും മന്ത്രി പറഞ്ഞത്. മൂവാറ്റുപുഴയിലടക്കം ആര് ടി പി സി ആര് പരിശോധന സംവിധാനം ഇല്ലാതെ വന്നതോടെ നിരവധി പോസ്റ്റുമോര്‍ട്ടങ്ങളാണ് വൈകിയത്. ഇതോടെ ദുരിതത്തിലായത് നിരവധി കുടുംബങ്ങളാണ്. എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് മന്ത്രിയുടെ പ്രഖ്യാപനം വന്നത് വലിയ ആശ്വസമായി.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിലവില്‍ ഉണ്ടായിരുന്ന ആര് ടി പി സി ആര് പരിശോധന സംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും ആരോഗ്യവുപ്പ് മന്ത്രി വീണാ ജോര്‍ജിന് എംഎല്‍എ കത്ത് നല്‍കിയിരുന്നു.