സംസ്കാരത്തില്‍ മത ചടങ്ങുകള്‍ ഉപേക്ഷിക്കണം. കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം സംസ്കരിക്കാന്‍ തുടങ്ങിയ അന്ത്യാഭിലാഷങ്ങള്‍ പി.ടി. എഴുതിയത് നവംബര്‍ 22ന്്. സുഹൃത്തിനാണ് അന്ത്യാഭിലാഷങ്ങള്‍ എഴുതി നല്‍കിയത്. മൃതദേഹം രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നും കുറിപ്പിലുണ്ട്.
സംസ്കാരത്തില്‍ മത ചടങ്ങുകള്‍ ഉപേക്ഷിക്കണം. കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം സംസ്കരിക്കാന്‍. ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പാടില്ല. അന്ത്യോപചാരം സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ പതിയെ കേള്‍പ്പിക്കണമെന്നുമാണ് അദ്ദേഹം സുഹൃത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. പി ടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരം ചടങ്ങുകള്‍ നടത്തുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അതേസമയം പി.ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള സന്നദ്ധത കുടുംബം സിഎംഎസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രതിനിധി വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്.
പി.ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നും ഉടന്‍ കൊച്ചിയിലേയ്ക്ക് പുറപ്പെടും. ഇതിന് മുന്‍പ് തന്നെ പി.ടിയുടെ നേതൃദാനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കും. രാത്രി 10 മണിയോടെ മൃതദേഹം ഇടുക്കിയിലും അവിടെ നിന്നും പുലര്‍ച്ചെയോടെ കൊച്ചിയിലും എത്തിക്കും. തുടര്‍ന്ന് ടൗണ്‍ ഹാളിലും തൃക്കാക്കര കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കുമെന്നാണ് നിലവിലെ ധാരണ. നാളെ വൈകുന്നേരം 5.30 ഓടെ രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.


