പിടി തോമസിന്റെ അകാല വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പാര്ലമെന്റെറിയന് ആയിരുന്നു പിടി തോമസെന്ന് കോടിയേരി ബാലകഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന കാലം മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു.
മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു:
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാന്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്റേറിയനുമായിരുന്നു.
ഗതാഗത മന്ത്രി അനുശോചിച്ചു.
തൃക്കാക്കര എംഎല്‍എ പി.റ്റി. തോമസിന്റെ അകാല നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എംപിയും എംഎല്‍എയും എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇടപെടുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന ഏറ്റെടുക്കുന്ന എല്ലാ കാര്യവും ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്ന ഒരു ഉത്തമ പൊതുപ്രവര്ത്ത നായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ വിവിധ ചേരികളിലുള്ളവരോടും ആത്മാര്‍ത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുവാന്‍ അദ്ദേഹത്തിനായി.
പരിസ്ഥിതിയെ ആത്മാര്‍ത്ഥമായി സ്നേഹിച്ച അദ്ദേഹം സാംസ്കാരിക മണ്ഡലത്തിലും സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു.
മന്ത്രി പി. രാജീവ് അനുശോചനം രേഖപ്പെടുത്തി:
കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ ശ്രീ. പി ടി തോമസിന്റെ മരണത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലത്തെ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. മണ്ഡലത്തിലെയും മറ്റ് പൊതുവിഷയങ്ങളും പഠിച്ച് മികച്ച രീതിയില്‍ സഭക്കകത്ത് ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പി. രാജീവ് പറഞ്ഞു.


