കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ അതൃപ്തി പരസ്യമാക്കി കെ. മുരളീധരന് എം.പി. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നു. പട്ടികയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇല്ല. അച്ചടക്കം തനിക്കു കൂടി ബാധകമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കെപിസിസി പുനസംഘടനയില്‍ പാര്‍ട്ടിക്കകത്ത് ഒരു അതൃപ്തിയും കലാപവും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
കെ.പി.സി.സി പട്ടികയില്‍ എല്ലാവര്ക്കും പ്രാതിനിധ്യമുണ്ടായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.


