കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ. നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു വ്യക്തമാക്കി. ആശുപത്രി ജീവനക്കാരുടെ വീഴ്ച വ്യക്തമാക്കി രംഗത്ത് വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നജ്മക്ക് വന്‍ വിമര്‍ശനമാണ് നേരിടേണടി വന്നത്. നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്നും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കെഎസയുവിന്റെ വെളിപ്പെടുത്തല്‍. ഡോ. നജ്മയക്ക് കെ.എസ്.യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന അറിയിച്ചു.
നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ ആരോപിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച് രംഗത്തു വന്നിരുന്നു. ഇതോടെ വിഷയം വലിയ രാഷ്ട്രീയ തര്‍ക്കമായി മാറി. അതേസമയം താന്‍ കണ്ടതും തിരുത്തേണ്ടതുമായ കാര്യങ്ങളാണ് പുറം ലോകത്തെ അറിയിച്ചതെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും നജ്മ പറഞ്ഞു.


